ഇതെന്റെ അനുഭവ കഥയാണ്. താരനെ ഞാൻ ചെറുത്തു തോൽപിച്ച കഥ. ആരോടും പറയണ്ട എന്നാണു കരുതിയിരുന്നത്. പക്ഷേ ഇന്റർനെറ്റും യൂട്യൂബുമൊക്കെ സുലഭമായ ഈ കാലത്തു പോലും താരൻ മാറാൻ ഒറ്റ മൂലികളും എണ്ണയും പരീക്ഷിക്കുന്നവരെയും ഫലമൊന്നും കിട്ടാതെ ദിവസം തോറും മുടി കൊഴിച്ചിൽ കൂടി വരുന്നവരെയും ഒക്കെ കാണുമ്പോൾ പറയാതിരിക്കാൻ കഴിയുന്നില്ല.
എന്റേത് ചീകിയാൽ ഏത് ഫാഷനിലും ഇരിക്കുന്ന ഭംഗിയുള്ള ചുരുളൻ മുടിയാണ്. കൂട്ടുകാരൊക്ക ചീകിയാൽ ഒതുങ്ങാത്ത കമ്പി മുടി ചീകി ഒതുക്കാൻ പാടു പെടുന്നത് കാണുമ്പോഴൊക്കെ എന്റെ മുടിയെ കുറിച്ചോർത്തു ഞാൻ അഭിമാനിച്ചിരുന്നു.
എന്നാൽ പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. തല ആകമാനം വല്ലാത്ത ചൊറിച്ചിൽ, മുടിയിൽ കൈ വച്ചു പരതി നോക്കിയാൽ പശ ഒട്ടി ഇരിക്കും പോലെ പരു പരുപ്പ്. മുടി ചീകിയിട്ട് ചീപ്പ് നോക്കിയാൽ അതിൽ നിറയെ കൊഴിഞ്ഞ മുടി. വെറും രണ്ടാഴ്ച കൊണ്ട് കഷണ്ടിയുടെ യാതൊരു ലക്ഷണവും ഇല്ലാതിരുന്ന എന്റെ നെറ്റി തെളിഞ്ഞു തുടങ്ങി. ഉച്ചിയിലെയും മുടി വല്ലാതെ കൊഴിഞ്ഞു. അപ്പോഴേക്കും മുടിയുടെ അറ്റത്തു പറ്റിയിരിക്കുന്ന താരൻ ശ്രദ്ധയിൽ പെട്ടു തുടങ്ങി. മുടിയിൽ തട്ടിയാൽ താരൻ ഇളകി പറക്കുന്ന അവസ്ഥ.
പിന്നെ താരൻ എങ്ങനെ മാറ്റം എന്ന ചിന്തയായി. അമ്മ പറഞ്ഞതനുസരിച്ച് ചെമ്പരത്തി താളി പുരട്ടി നോക്കി. ഒരു വ്യത്യാസവുമില്ല. തൈര് പുരട്ടി നോക്കി, നാരങ്ങ നീരു പുരട്ടി നോക്കി. താരനു മാത്രം കുറവില്ല. ദിവസം പ്രതി താരനും മുടി കൊഴിച്ചിലും കൂടി വരുന്നു. എന്റെ മനസ്സാകെ തകർന്നു. മുടി കുറെയൊക്കെ കൊഴിഞ്ഞ് ഇപ്പോൾ മുടി ചീകുമ്പോൾ സപ്പോർട്ട് ചെയ്യാൻ മുടിയില്ലാതെ ഉരുണ്ട് തിരമാല പോലെ ഇരിക്കുന്നു. മുടി വെട്ടാൻ ചെന്നപ്പോൾ ബാർബർ പറഞ്ഞു മുടി ഉള്ള് ഒട്ടുമില്ല എന്ന്. പരിഹാരം വല്ലതുമുണ്ടോ എന്നു ചോദിച്ചപ്പോൾ അയാളും കൈ മലർത്തി.
ടീവിയിലെ പരസ്യം കണ്ട് ഹെയർ ഷാമ്പൂ വാങ്ങി പരീക്ഷിച്ചു നോക്കി. ഒരു ഗുണവും ഇല്ല. മൊട്ടയടിച്ചു നോക്കി, ആശ്വാസം കിട്ടി, പക്ഷെ മുടി വളർന്നു വന്നപ്പോൾ പഴയ പോലെ തന്നെ.
അങ്ങനെ ഇരിക്കുമ്പോഴാണ് താരനെ കുറിച്ച് ഒരു ആർട്ടിക്കിൾ ഒരു മാഗസീനിൽ വായിക്കുന്നത്. താരൻ ഒരു ത്വക്ക് രോഗമാണ് എന്ന് എനിക്കു മനസിലായത് അപ്പോഴാണ്. അതു വരേയും ഞാൻ വിചാരിച്ചിരുന്നത് മുടിയുടെ തുമ്പിൽ പറ്റിയിരിക്കുന്ന താരൻ എന്ന ജീവി പതിയെ പതിയെ മുടിയെ കൊഴിച്ചു കളയുന്നു എന്നാണ്. അതു കൊണ്ടാണ് തൈരു തേച്ചും ഷാമ്പൂ തേച്ചുമൊക്ക അതിനെ കൊല്ലാൻ നോക്കിയത്. പക്ഷേ യഥാർത്ഥത്തിൽ തലയോട്ടിയുടെ പുറത്തുള്ള ത്വക്കിൽ വളരുന്ന യീസ്ററ് പോലുള്ള ഫങ്കസ് ആണ് പ്രശ്നം. തലയോട്ടിയിലെ ചർമ്മത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഓയിൽ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. ഇവ തലയോട്ടിയിലെ ചർമ്മത്തിൽ പ്രവർത്തിച്ച് അതിനെ പാളികളായി ഇളക്കുന്നു. അങ്ങനെ ഇളകുന്ന പാളിയാണ് തലയോട്ടിയിലെ ഓയിലുമായി ചേർന്ന് ഉരുണ്ട് തലമുടിയുടെ അറ്റത്തു പറ്റിയിരിക്കുന്നത്. മുടിക്ക് ചുറ്റുമുള്ള ചർമ്മം നഷ്ടപ്പെടുമ്പോഴാണ് മുടി പൊഴിഞ്ഞു പോകുന്നത്. പാരമ്പര്യം മൂലം കഷണ്ടി വരാൻ സാധ്യത ഉള്ളവരുടെ മുടിയാണ് പൊഴിയുന്നതെങ്കിൽ അതു പിന്നെ ഒരിക്കലും കിളിർക്കില്ല. 40 വയസിൽ വരേണ്ട കഷണ്ടി 20 വയസിൽ വരും.
പിന്നെ എങ്ങനെ തലയിലെ ഫങ്കസിനെ കൊല്ലാം എന്നായി ചിന്ത. ഇന്റർനെറ്റിൽ നോക്കിയപ്പോൾ ആന്റി ഡാൻഡ്രഫ് ഷാമ്പൂ തേച്ചാൽ ബാക്റ്റീരിയയെ കൊല്ലാം എന്നു കണ്ടു. ഷാമ്പൂ ഒക്കെ ഒരുപാട് തേച്ചു വിശ്വാസം നഷ്ടപ്പെട്ട ഞാൻ നല്ല ആന്റി ഡാൻഡ്രഫ് ഷാമ്പൂ ഏതാണെന്നറിയാൻ വീണ്ടും നെറ്റ് സെർച്ച് ചെയ്തു.
അങ്ങനെ ketoconazole എന്ന രാസവസ്തു ചേർന്നിട്ടുള്ള ഷാമ്പൂ താരനു നല്ലതാണ് എന്നു മനസിലായി. Ketoconazole ഫലപ്രഥമായ ഒരു ആന്റി ഫങ്കൽ ആണ്.
പിന്നെ ketoconazole അടങ്ങിയ ഷാമ്പൂ കണ്ടു പിടിക്കാനുള്ള ശ്രമമായി. മെഡിക്കൽ ഷോപ്പിലോ സൂപ്പർ മാർക്കറ്റിലോ പോയാൽ പരസ്യമുള്ള ആന്റി ഡാൻഡ്രഫ് ഷാമ്പൂ കിട്ടും. പക്ഷേ ketoconazole അടങ്ങിയ ഷാമ്പൂ തന്നെ കിട്ടണമെങ്കിൽ ആമസോൺ ആയിരിക്കും നല്ലത് എന്നു തോന്നി. വളരെ അധികം തിരഞ്ഞും പ്രോഡക്റ്റ് റിവ്യൂ വായിച്ചും ഇൻഗ്രീഡിയൻറ്സ് വായിച്ചു നോക്കിയുമൊക്കെ ഒരു ഷാമ്പൂ കണ്ടെത്തി, ketokem.
ഓർഡർ ചെയ്തു കൃത്യം നാലാം ദിവസം സാധനം കൈയിൽ കിട്ടി. Ketoconazole anti dandruff shampoo എന്ന് ബോട്ടിലിനു പുറത്തു തന്നെ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിരിക്കുന്നു. 5 ml വച്ച് ആഴ്ചയിൽ രണ്ടു പ്രാവശ്യം തേയ്ക്കണമെന്നും തല നനച്ചിട്ട് ഷാമ്പൂ തേയ്ച്ച് 5 മിനിട്ടു കഴിഞ്ഞു കഴുകി കളയണമെന്നും എഴുതിയിരിക്കുന്നു.
അന്ന് കുളിക്കാൻ നേരം തലയിലും പുറത്തും വെള്ളം ഒഴിച്ച ശേഷം സോപ്പ് തേയ്ക്കും മുൻപായി ആ ഷാമ്പൂ എടുത്ത് രണ്ടു വലിയ തുള്ളി കൈയിൽ പിതുക്കി വീഴ്ത്തി തലയോട്ടിയിലാകെ തേയ്ച്ചു പിടിപ്പിച്ചു. തലയോട്ടിയിൽ നന്നായി പുരളാൻ വേണ്ടി വിരലുകൾ കൊണ്ട് നന്നായി മസ്സാജ് ചെയ്തു കൊടുത്തു. എന്നിട്ട് ബാക്കി ശരീരം മുഴുവൻ സോപ്പ് തേയ്ച്ചു. സോപ്പ് തേയ്ച്ചു കഴിഞ്ഞപ്പോൾ അഞ്ചു മിനിട്ടിൽ കൂടുതലായി. പിന്നെ സാധാരണ പോലെ തലയിലും ശരീരത്തിലും വെള്ളമൊഴിച്ച് സോപ്പും ഷാമ്പൂവും കഴുകി കളഞ്ഞു.
തല തുവർത്തി കഴിഞ്ഞപ്പോഴേ വ്യത്യാസം മനസിലായി. തലയൊക്കെ നല്ല കുളിർമ. ചൊറിച്ചിൽ തീരെയില്ല. തല മുടിയിലെ മെഴുക്കും പൊടിയുമൊക്കെ മാറി ക്ളീൻ ആയിരിക്കുന്നു. സംഗതി ഏറ്റു എന്നെനിക്ക് മനസിലായി. പിറ്റേന്ന് രാവിലെ ആയപ്പോൾ തലയിൽ തപ്പി നോക്കി. എന്നും കാണാറുള്ള മുടിയുടെ അറ്റത്തു പറ്റിയിരിക്കുന്ന താരൻ കാണാൻ പോലുമില്ല. തല നല്ല കുളിർമ. ചൊറിച്ചിൽ തീരെയില്ല. വർഷങ്ങളായി എന്നെ അലട്ടുന്ന താരനിൽ നിന്നും ഞാൻ കര കേറിയിരിക്കുന്നു എന്നെനിക്ക് മനസിലായി. പിന്നെ ഞാൻ ഉപയോഗിക്കുന്ന ചീപ്പ് മുടിയെല്ലാം എടുത്തു കളഞ്ഞു വൃത്തിയാക്കി ചൂടു വെള്ളത്തിൽ ഇട്ടു. ഫങ്കസ് അതിൽ പറ്റിയിരുന്ന് തിരികെ തലയിൽ കേറാതെ ഇരിക്കാനാണത്. നെറ്റിൽ നിന്നും വായിച്ചുള്ള അറിവാണ്.
ഒരു ഞായറാഴ്ചയാണ് ആദ്യം തേയ്ച്ചത്. പിന്നെ അടുത്ത ബുധനാഴ്ച്ച തേയ്ച്ചു. പിന്നെ വീണ്ടും ഞായർ. അങ്ങനെ ആഴ്ചയിൽ രണ്ടു തവണ തേയ്ക്കാൻ തുടങ്ങി. ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോൾ മുടി പഴയ പോലെ ആയി. കൊഴിഞ്ഞു പോയ മുടി പോലും പലയിടത്തും കിളിർത്തു. എന്റെ പഴയ സ്റ്റൈലൻ ഹെയർ സ്റ്റൈൽ തിരികെ കിട്ടി. ഇപ്പോഴും ആഴ്ചയിൽ രണ്ടു തവണ വീതം തേയ്ക്കുന്നുണ്ട്. താരൻ മൂലം മനസു തകർന്ന ആർക്കെങ്കിലും ഇതു വായിച്ച് ഗുണം ഉണ്ടാകട്ടെ എന്നു കരുതിയാണ് ഇത്രയും എഴുതിയത്. നിങ്ങളുടെ അഭിപ്രായം എന്തു തന്നെ ആയാലും കമന്റ് ചെയ്യുക. ഈ ഷാമ്പൂ വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ ഈ ലിങ്കിൽ പോയി ആമസോണിൽ നിന്നു വാങ്ങാവുന്നതാണ് :-
ഞാൻ ഇപ്പോൾ :-
ഞാൻ ഈ ഷാംപൂ ഉപയോഗിക്കും മുൻപ് :-